പേപ്പർ വാങ്ങി.ബോർഡർ വരച്ചു. തലക്കെട്ട് ടീച്ചർ എഴുതി. അഭിഷേകും ആദിത്യനും ചേർന്ന് തലക്കെട്ട് ക്രയോൺ കൊണ്ട് ആകർഷകമാക്കി.
ഇയർ ബുക്ക്,റാങ്ക് ഫയൽ,ഡൈജസ്ററ് എല്ലാത്തിൽ നിന്നും വിവരങ്ങൾ ശേഖരിച്ചു.
എഴുതി.ചിത്രങ്ങൾ ഒട്ടിച്ചു.ഇനി ബൈൻഡ് ചെയ്യണം.സുചിത്രടീച്ചർ ബുക്കുരൂപത്തിലാക്കിത്തന്നു. ഇപ്പോൾ ഏറെ ആകർഷകമായി മാറി.ഇനി പുറംചട്ട.മുൻവശം ലളിതമാക്കി.പിൻവശം കൊളാഷ് മാതൃകയിലും. എല്ലാഘട്ടങ്ങളിലും മററു ടീച്ചർമാർ സഹായങ്ങൾ നൽകി.
ഇനി പ്രകാശനം.എസ്.എം.സി മീററിംഗിൽ നടത്താം.രക്ഷിതാക്കളും എത്തുമല്ലോ.
തയാറാക്കിയ പതിപ്പിൻെറ പ്രകാശനം നെടുമുടി പഞ്ചായത്ത് വൈസ് പ്രസിഡൻറ് ശ്രീ.കെ.പി.അനിയപ്പൻ പ്രധാനാധ്യാപിക ശ്രീമതി ചന്ദ്രലേഖയ്ക്കു നൽകി നിർവഹിച്ചു.
























































ഒരു ക്ലാസ്തല പ്രവര്‍ത്തനം സ്കൂള്‍തലമാകുന്നതിന്റെ നേര്‍ക്കാഴ്ച. എല്ലാ സ്കൂളിനും ഏറ്റെടുക്കാം. റഫറന്‍സ് മെറ്റീരിയല്‍ ആയും പ്രയോജനപ്പെടുത്താം.അധ്യാപകരും കുട്ടികളും ഒത്തൊരുമിച്ചതിന്റെ ഗുണം എല്ലാവര്‍ക്കും ലഭിച്ചു.എസ് എം സി യോഗങ്ങളിലും പി ടി എ യിലും പ്രയോജനപ്പെടുത്തണം.
ReplyDeleteക്ലാസിലെ വിവിധ കുട്ടികള്‍ ശേഖരിച്ച വിവരങ്ങള്‍ എങ്ങനെ എല്ലാവരുടേയും പഠനമാകും? അതിന്റെ പ്രക്രിയ എന്ത്? ഒട്ടിപ്പു പുസ്തകത്തിലേക്ക് ശേഖരിച്ചവ യാതൊരു ചര്‍ച്ചയും കൂടാതെ ഒട്ടിക്കുകയായിരുന്നുവോ? എങ്കില്‍ എന്താണ് എങ്ങനെയാണ് ചര്‍ച്ച നടന്നത്? ഉദാഹണം വന്യജീവി സങ്കേതങ്ങള്‍ അല്ലെങ്കില്‍ ഗതാഗതം? കേരളത്തിലെ ഗതാഗതമാര്‍ഗങ്ങളെ സ്വാധീനിക്കുന്ന ഘടകങ്ങള്‍ ചര്‍ച്ച ചെയ്യണ്ടേ? ഐതീഹ്യവും ചരിത്രവും തമ്മിലുളള വ്യത്യാസം അവതരിപ്പിക്കണ്ടേ? നടത്തിയ ശ്രമത്തെ അഭിനന്ദിക്കുന്നു. ക്ലാസില്‍ നടന്നതെല്ലാം എഴുതണമായിരുന്നു
ReplyDeleteസഹവർത്തിത പഠനസന്കൽപത്തിന്റെ നല്ല ദൃഷ്ടാന്തം...ശേഖരണത്തിന്റെ വിവിധ ഘട്ടങ്ങളിൽ ( ആശയങ്ങൾ ക്രമീകരിക്കൽ, സംക്ഷിപ്പെടുത്തൽ, ക്രോഡീകരിക്കൽ ) അറിവ് നിർമാണം നടക്കുന്നുണ്ട്.
ReplyDelete