Friday, 21 November 2014

ചാച്ചാജിസ്മരണയിൽ

                                                                      ചാച്ചാജിയുടെ ഓർമ്മ പുതുക്കി ഒരു ശിശുദിനം കൂടി.ആഘോഷപരിപാടികളെപ്പറ്റി ആലോചിക്കുന്നതിനായി 10/11/'14 ൽ  S.M.C യോഗം ചേർന്നു.ശിശുദിനറാലി,കലാപരിപാടികൾ എന്നിവയ്ക്കൊപ്പം S.S.A  യുടെ ആഭിമുഖ്യത്തിലുള്ള രക്ഷകർത്തൃസമ്മേളനവും നടത്താൻ തീരുമാനിച്ചു.

                                                   ശിശുദിനറാലി
           നാലാം ക്ലാസിലെ അജയ് കുട്ടികളുടെ പ്രധാനമന്ത്രിയായി.നെഹ്രുതൊപ്പിയണിഞ്ഞാണ് എല്ലാ കുട്ടികളും റാലിയിൽ പങ്കെടുത്തത്. ലിൻറാടീച്ചറും സുചിത്രടീച്ചറും ചേർന്നാണ് ബാനർ തയാറാക്കി.ബലൂണുകളും പ്ലക്കാർഡുകളും മുദ്രാവാക്യങ്ങളും റാലി ജീവസ്സുറ്റതാക്കി.നെടുമുടി പഞ്ചായത്ത് വൈസ് പ്രസിഡൻറ് ശ്രീ.K.P.അനിയപ്പൻ റാലി ഉദ്ഘാടനം ചെയ്തു.
                            






ബോധവത്ക്കരണക്ലാസ്

രക്ഷിതാക്കൾക്കുള്ള ബോധവത്ക്കരണക്ലാസിൽ എല്ലാ രക്ഷിതാക്കളും തന്നെ എത്തിച്ചേർന്നിരുന്നു.S.M.Cചെയർപേഴ്സൺ ശ്രീമതി രഞ്ജിനി അനിൽകുമാർ അധ്യക്ഷയായ സമ്മേളനം ശ്രീ.K.P.അനിയപ്പൻ ഉദ്ഘാടനം ചെയ്തു.ഹെഡ്മിസ്ട്രസ് ശ്രീമതി.T.ചന്ദ്രലേഖ യോഗത്തിൽ സന്നിഹിതയായിരുന്നു..


കുട്ടികളുടെ കലാപരിപാടികളായിരുന്നു ആദ്യം. L.K.Gമുതൽ നാലാം ക്ലാസ് വരെയുളള എല്ലാ ക്ലാസുകാരും പരിപാടികൾ അവതരിപ്പിച്ചു.






 ബിന്ദുടീച്ചറാണ് ക്ലാസ് നയിച്ചത്.അനുഭവങ്ങൾ പങ്കുവെച്ചും ധാരാളം ജീവിതസാഹചര്യങ്ങളെ ഉദാഹരണളിലൂടെ വിശദീകരിച്ചും ക്ലാസ് ബിന്ദുടീച്ചർ ഏറെ ആകർഷകമാക്കി. 





                              ചില രക്ഷിതാക്കളും അനുഭവങ്ങൾ പങ്കുവെച്ചു. രക്ഷിതാക്കൾക്ക് ഏറെ പ്രയോജനപ്രദമായിരുന്നു ക്ലാസെന്ന് അവർ തന്നെ പറയുകയുണ്ടായി.കുട്ടികൾക്കൊപ്പം രക്ഷിതാക്കളും ചേർന്നപ്പോൾ ഏറെ മനോഹരമായിരുന്നു റാലി.സാമൂഹികപങ്കാളിത്തത്തോടെ നടന്ന ഒരു ദിനാചരണം.



Tuesday, 11 November 2014

എൻെറ കേരളം - പതിപ്പ്

നാലാം ക്ളാസിലെ എൻെറ കേരളം എന്ന യൂണിറ്റുമായി ബന്ധപ്പെട്ട് കേരളത്തെപ്പററി ഒരു പതിപ്പ് തയാറാക്കാൻ ക്ളാസ് ചർച്ചയിൽ തീരുമാനിച്ചു.കേരളത്തിൻെറ എന്തൊക്കെ സവിശേഷതകൾ  ഉൾപ്പെടുത്തണം? ഏതൊക്കെ ചിത്രങ്ങൾ വേണം?രൂപപ്പെടലുമായി ബന്ധപ്പെട്ട ഐതിഹ്യം,ഭൂമിശാസ്ത്രം,പേരുണ്ടായതെങ്ങനെ?,ജില്ലകൾ,നദികൾ,കായലുകൾ,ഗതാഗതമാർഗങ്ങൾ,കൃഷികൾ,വന്യജീവിസങ്കേതങ്ങൾ,വിനോദസഞ്ചാരകേന്ദ്രങ്ങൾ,സാഹിത്യം,സിനിമ,കായികതാരങ്ങൾ,ഭക്ഷണങ്ങൾ ഒക്കെ വേണം.നമ്മുടെ ജില്ലയെപ്പററി പ്രത്യേകം പറയണം തീരുമാനമായി. ഓരോരുത്തർക്കും ഓരോ ചുമതലകൾ.എസ്.ആർ.ജിയിൽ ആശയം അവതരിപ്പിച്ചു.നിർദ്ദേശങ്ങൾ കൂടുതൽ ആവേശം നൽകി.
പേപ്പർ വാങ്ങി.ബോർഡർ വരച്ചു. തലക്കെട്ട് ടീച്ചർ എഴുതി. അഭിഷേകും ആദിത്യനും ചേർന്ന് തലക്കെട്ട് ക്രയോൺ കൊണ്ട് ആകർഷകമാക്കി.


ഇയർ ബുക്ക്,റാങ്ക് ഫയൽ,ഡൈജസ്ററ് എല്ലാത്തിൽ നിന്നും വിവരങ്ങൾ ശേഖരിച്ചു.







എഴുതി.ചിത്രങ്ങൾ ഒട്ടിച്ചു.ഇനി ബൈൻഡ് ചെയ്യണം.സുചിത്രടീച്ചർ ബുക്കുരൂപത്തിലാക്കിത്തന്നു. ഇപ്പോൾ ഏറെ ആകർഷകമായി മാറി.ഇനി പുറംചട്ട.മുൻവശം ലളിതമാക്കി.പിൻവശം കൊളാഷ് മാതൃകയിലും. എല്ലാഘട്ടങ്ങളിലും മററു ടീച്ചർമാർ സഹായങ്ങൾ നൽകി.

ഇനി പ്രകാശനം.എസ്.എം.സി മീററിംഗിൽ നടത്താം.രക്ഷിതാക്കളും എത്തുമല്ലോ.
തയാറാക്കിയ പതിപ്പിൻെറ പ്രകാശനം നെടുമുടി പഞ്ചായത്ത് വൈസ് പ്രസിഡൻറ് ശ്രീ.കെ.പി.അനിയപ്പൻ പ്രധാനാധ്യാപിക ശ്രീമതി ചന്ദ്രലേഖയ്ക്കു നൽകി നിർവഹിച്ചു.