Monday, 10 November 2014

സങ്കലനത്തിൻെറ ആദ്യപാഠങ്ങൾ



ഒന്നാം ക്ലാസിലെ ഒത്തുകൂടാം ഓണം കൂടാം എന്ന യൂണിററുമായി ബന്ധപ്പെട്ട് ഒരു സംഖ്യയെ രണ്ടു സംഖ്യകളുടെ തുകയായി വ്യത്യസ്തരീതിയിൽ എഴുതുന്നതിനും സങ്കലനചിഹ്നങ്ങൾ ചേർക്കുന്നതിനും എന്ന പഠനനേട്ടവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ








 ആദ്യം ബിന്ദുടീച്ചർ കുട്ടികളുടെ പങ്കാളിത്തത്തോടെ മുത്തുകളെ കൂട്ടങ്ങളാക്കി.സങ്കലനചിഹ്നം പരിചയപ്പെടുത്തി.
കുട്ടികൾ സ്വയം കൂട്ടങ്ങളാക്കിക്കാണിച്ചപ്പോൾ എല്ലാവർക്കും വ്യത്യസ്തങ്ങളായ സാമഗ്രികൾ ഗണിതലാബിൽ നിന്നു നൽകി.മഞ്ചാടിക്കുരു,മുത്തുകൾ,പാറ,സ്ട്രോ,ഈർക്കിൽ .വളരെ വേഗത്തിൽ വ്യത്യസ്ത കൂട്ടങ്ങളാക്കി ഓരോ കൂട്ടവും എണ്ണിയെഴുതി.
















ചിഹ്നത്തെപ്പററി ടീച്ചർ ഓർമ്മപ്പെടുത്തി.













കുരുന്നുമനസ്സുകൾ സ്വയം ചെയ്തു മനസ്സിലാക്കിയത് നോട്ടുബുക്കിലും രൂപപ്പെട്ടു.

No comments:

Post a Comment