Friday, 21 November 2014

ചാച്ചാജിസ്മരണയിൽ

                                                                      ചാച്ചാജിയുടെ ഓർമ്മ പുതുക്കി ഒരു ശിശുദിനം കൂടി.ആഘോഷപരിപാടികളെപ്പറ്റി ആലോചിക്കുന്നതിനായി 10/11/'14 ൽ  S.M.C യോഗം ചേർന്നു.ശിശുദിനറാലി,കലാപരിപാടികൾ എന്നിവയ്ക്കൊപ്പം S.S.A  യുടെ ആഭിമുഖ്യത്തിലുള്ള രക്ഷകർത്തൃസമ്മേളനവും നടത്താൻ തീരുമാനിച്ചു.

                                                   ശിശുദിനറാലി
           നാലാം ക്ലാസിലെ അജയ് കുട്ടികളുടെ പ്രധാനമന്ത്രിയായി.നെഹ്രുതൊപ്പിയണിഞ്ഞാണ് എല്ലാ കുട്ടികളും റാലിയിൽ പങ്കെടുത്തത്. ലിൻറാടീച്ചറും സുചിത്രടീച്ചറും ചേർന്നാണ് ബാനർ തയാറാക്കി.ബലൂണുകളും പ്ലക്കാർഡുകളും മുദ്രാവാക്യങ്ങളും റാലി ജീവസ്സുറ്റതാക്കി.നെടുമുടി പഞ്ചായത്ത് വൈസ് പ്രസിഡൻറ് ശ്രീ.K.P.അനിയപ്പൻ റാലി ഉദ്ഘാടനം ചെയ്തു.
                            






ബോധവത്ക്കരണക്ലാസ്

രക്ഷിതാക്കൾക്കുള്ള ബോധവത്ക്കരണക്ലാസിൽ എല്ലാ രക്ഷിതാക്കളും തന്നെ എത്തിച്ചേർന്നിരുന്നു.S.M.Cചെയർപേഴ്സൺ ശ്രീമതി രഞ്ജിനി അനിൽകുമാർ അധ്യക്ഷയായ സമ്മേളനം ശ്രീ.K.P.അനിയപ്പൻ ഉദ്ഘാടനം ചെയ്തു.ഹെഡ്മിസ്ട്രസ് ശ്രീമതി.T.ചന്ദ്രലേഖ യോഗത്തിൽ സന്നിഹിതയായിരുന്നു..


കുട്ടികളുടെ കലാപരിപാടികളായിരുന്നു ആദ്യം. L.K.Gമുതൽ നാലാം ക്ലാസ് വരെയുളള എല്ലാ ക്ലാസുകാരും പരിപാടികൾ അവതരിപ്പിച്ചു.






 ബിന്ദുടീച്ചറാണ് ക്ലാസ് നയിച്ചത്.അനുഭവങ്ങൾ പങ്കുവെച്ചും ധാരാളം ജീവിതസാഹചര്യങ്ങളെ ഉദാഹരണളിലൂടെ വിശദീകരിച്ചും ക്ലാസ് ബിന്ദുടീച്ചർ ഏറെ ആകർഷകമാക്കി. 





                              ചില രക്ഷിതാക്കളും അനുഭവങ്ങൾ പങ്കുവെച്ചു. രക്ഷിതാക്കൾക്ക് ഏറെ പ്രയോജനപ്രദമായിരുന്നു ക്ലാസെന്ന് അവർ തന്നെ പറയുകയുണ്ടായി.കുട്ടികൾക്കൊപ്പം രക്ഷിതാക്കളും ചേർന്നപ്പോൾ ഏറെ മനോഹരമായിരുന്നു റാലി.സാമൂഹികപങ്കാളിത്തത്തോടെ നടന്ന ഒരു ദിനാചരണം.



1 comment:

  1. ഫോട്ടോകള്‍ നന്നായിട്ടുണ്ട് അഭിനന്ദനങ്ങള്‍
    കുട്ടികള്‍ എന്തൊക്കെയാണ് ആവിഷ്കരിക്കുന്നത്.
    ഓരോന്നിനും ഒരു കുറിപ്പ് കൂടി ഉണ്ടെങ്കില്‍ സ്വയം വിശദീകരണക്ഷമമാകുമായിരുന്നു

    ReplyDelete