Wednesday, 31 December 2014

വായനശാലയെ അറിയാൻ

വായനശാലയിലെ പുസ്തകക്രമീകരണരീതി മനസ്സിലാക്കുന്നതിനും വായനശാലയുടെ പ്രവർത്തനം അറിയുന്നതിനുമായി ചമ്പക്കുളത്തെ അതിപുരാതനവും വായനശാലാ കൗൺസിലിൻെറ A ഗ്രേഡ് അംഗീകാരവുമുള്ള ലിയോ തേർട്ടീന്ത് വായനശാലയിലേയ്ക്കാണ് പഠനയാത്ര പോയത്.
                         3,4 ക്ളാസുകളിലെ കുട്ടികൾ ചർച്ചയിലൂടെ ചോദ്യങ്ങൾ തയാറാക്കി.ലൈബ്രറി ഓഫീസിലെത്തിയ കുട്ടികളെ ലൈബ്രേറിയൻ ശ്രീ.ജേക്കബ് സാർ സ്നേഹത്തോടെ സ്വീകരിച്ചു.  പുസ്തകരജിസ്ററർ,അംഗത്വരജിസ്ററർ തുടങ്ങിയ രജിസ്റ്ററുകളും അംഗത്വഅപേക്ഷാഫോമുകളും സാർ പരിചയപ്പെടുത്തി..കുട്ടികളുടെ ചോദ്യങ്ങൾക്ക് സാർ വളരെ ലളിതമായി ഉത്തരം നൽകി.


ചോദ്യങ്ങൾ

  • പ്രവർത്തനമാരംഭിച്ച വർഷം?
  • ആർക്കൊക്കെയാണ് പുസ്തകം നൽകുക?
  • എങ്ങനെ അംഗമാകും?
  • ഒരു സമയം എത്ര പുസ്തകങ്ങൾ കൊടുക്കും?
  • ഏതൊക്കെ ഭാഷയിലെ പുസ്തകങ്ങൾ ഇവിടെയുണ്ട്?
  • എടുത്ത പുസ്തകങ്ങൾ എത്ര ദിവസം കൈയിൽ വെയ്ക്കാം?
  • പുസ്തകം നഷ്ടപ്പെട്ടാൽ എന്തു ചെയ്യും?
                                                      പിന്നെ പുസ്തകങ്ങൾ ക്രമീകരിച്ചിരിയ്ക്കുന്ന മുറിയിലെത്തി.  








 പുസ്തകങ്ങൾ ക്രമീകരിച്ചിരിയ്ക്കുന്നത് സാർ വിശദീകരിച്ചു.മലയാളത്തിൽ ആദ്യം അച്ചടിച്ച സംക്ഷേപവേദാർത്ഥം പോലെയുള്ള പുരാതനഗ്രന്ഥങ്ങളും അവയിലെ ലിപികളും കുട്ടികൾ നിരീക്ഷിച്ചു.



                                                 ഏറെ നേരം പുസ്തകലോകത്തേയ്ക്ക് കൂട്ടിക്കൊണ്ടുപോയ ജേക്കബ്ബ് സാറിന് നന്ദി പറഞ്ഞ് വളരെ സന്തോഷത്തോടെ കുട്ടികൾ സ്കൂളിലേയ്ക്ക് മടങ്ങി

Tuesday, 30 December 2014

ക്രിസ്മസ് ഫ്രണ്ടിന് സ്വയം തയാറാക്കിയ ആശംസാക്കാർഡുകൾ


ക്രിസ്മസ് ആഘോഷത്തിൻെറ ഭാഗമായി ക്രിസ്മസ് ഫ്രണ്ടിനെ തെരഞ്ഞെടുക്കണമെന്നു കുട്ടികളുടെ ആവശ്യപ്രകാരം തീരുമാനിച്ചു.ആഘോഷത്തിനായി ഒന്നിച്ചപ്പോഴാണ് ഫ്രണ്ടിനെ തെരഞ്ഞെടുക്കാനുള്ള നറുക്ക് നൽകിയത്.അതുകൊണ്ട് തങ്ങളുടെ ഫ്രണ്ടിനെയറിയാൻ ഏവരും ആകാംഷയോടെയാണ് ഓരോ വാക്കും  കേട്ടിരുന്നത്.10രൂപയുടെ സമ്മാനം എല്ലാവരും കൈയിൽ കരുതിയിരിക്കണമെന്ന് നിർദ്ദേശിച്ചിരുന്നു ഒപ്പം തങ്ങൾ തയാറാക്കിയ ആശംസാക്കാർഡുകളും.സ്വന്തം സൃഷ്ടി തൻെറ സുഹൃത്തിനു കൈമാറിയപ്പോൾ എല്ലാ മുഖങ്ങളിലും സന്തോഷം പ്രകടമായിരുന്നു.










                 

                                        ആശംസാക്കാർഡ് നിർമ്മാണം
                                      ക്ളാസുകളിൽ ചർച്ചയിലൂടെ ആശംസാവാക്യങ്ങൾ തയാറാക്കി.ഒരേ അളവിൽ ചാർട്ട്പേപ്പർ മുറിച്ച് എല്ലാവർക്കും നൽകി.








                                         ഇഷ്ടപ്പെട്ട ആശംസാ വാക്യങ്ങൾ തെരഞ്ഞെടുത്ത് ചിത്രങ്ങളും വരച്ചുചേർത്ത് ആശംസാക്കാർഡുകൾ തയാറാക്കി.

                                                   ക്രിസ്മസ് ആഘോഷത്തിൻെറ ഭാഗമായി ക്രിസ്മസ് ട്രീ തയാറാക്കൽ,കേക്കുമുറിയ്ക്കൽ  എന്നിവയുമുണ്ടായിരുന്നു.