വായന മരിക്കുന്നുവെന്ന് ആവലാതിപ്പെടുമ്പോഴും വായനയുടെ വേരുകൾ വളർത്താനുള്ള പരിശ്രമങ്ങൾ നമ്മുടെ വിദ്യാലയങ്ങളിൽ ഉണ്ടാവേണ്ടതാണ്.എല്ലാവരും നന്നായി വായിക്കുക എന്ന ലക്ഷ്യത്തോടെ ഈ വർഷം വായനയ്ക്കു പ്രാധാന്യം നൽകി വിദ്യാലയപ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു.സ്ക്കൂളിൽവെച്ചു തന്നെയുള്ള വായനയാണ്ഫലപ്രദമെന്ന് തിരിച്ചറിഞ്ഞ് ഉച്ചസമയത്തെ ഇടവേളയിൽ വായനാപ്രവർത്തനങ്ങൾ നടത്തി.
ക്ളാസ്മുറിയിലെ വായനാമൂലയിൽ നിന്ന് കുട്ടികൾ തന്നെ പുസ്തകങ്ങൾ തെരഞ്ഞെടുത്ത് വായിക്കാനും നാലാം ക്ളാസുകാർ വായനാക്കുറിപ്പുകൾ തയാറാക്കാനുമാണ് ആവശ്യപ്പെട്ടത്.ആദ്യദിവസങ്ങളിൽ ഒന്ന്,രണ്ട് ക്ളാസുകളിലെ കുട്ടികൾക്ക് അധ്യാപകർ വായിച്ചുകൊടുത്തു. മൂന്ന്,നാല് ക്ളാസുകളിലെ കുട്ടികൾക്ക് അധ്യാപകർ പുസ്തകങ്ങൾ തെരഞ്ഞെടുത്തുനൽകി.വായനയിൽ പിന്നോക്കം നിൽക്കുന്നവർക്ക് വേണ്ട സഹായം നൽകി.
എന്നാൽ ഈ പ്രവർത്തനം വളരെപ്പെട്ടെന്ന് തന്നെ കുട്ടികൾ ഏറെറടുത്തു. കുട്ടികൾ സ്വയം പുസ്തകങ്ങൾ തെരഞ്ഞെടുക്കാനും വായിയ്ക്കാനും വായനാക്കുറിപ്പുകൾ തയാറാക്കാനും തുടങ്ങി.
കൊച്ചുകുട്ടികൾക്ക് മുതിർന്ന കുട്ടികൾ വായിച്ചുകൊടുക്കാനും തുടങ്ങി.
നാലാം ക്ളാസുകാർ തയാറാക്കുന്ന വായനാക്കുറിപ്പുകൾ അസംബ്ളിയിൽ പുസ്തകത്തോടൊപ്പം പരിചയപ്പെടുത്തുന്നത് അവർക്കു വലിയ പ്രോത്സാഹനമായി.മികച്ച വായനാക്കുറിപ്പുകൾക്ക് സമ്മാനം നൽകുന്നത് വായനയിലുള്ള താല്പര്യത്തെ അല്പം കൂടി വർദ്ധിപ്പിച്ചെന്നു തോന്നുന്നു.

പുസ്തകങ്ങളെ അറിവിൻെറ അക്ഷയഖനികളായി കാണാനും വായനയുടെ ലോകത്തെ ആസ്വാദ്യകരമാക്കാനും ഈ പദ്ധതിയിലൂടെ സാധിക്കുമെന്നു ഞങ്ങൾ പ്രതീക്ഷിക്കുന്നു.

വായനയിലൂടെ കുരുന്നുകള്‍ ലോകം കീഴടക്കട്ടെ.
ReplyDeleteചെറിയ ശ്രമം വലിയ ഫലം തരും.
അഭിനന്ദനങ്ങള്‍
വായനയുടെ ലോകം ക്ലാസ് മുറിയും കടന്ന് മുന്നേറട്ടെ................
ReplyDelete