Thursday, 9 October 2014

കടലാസിൽ കരവിരുതൊരുക്കി കുരുന്നുകൾ

ഒറിഗാമി ക്ളാസ്റൂം പഠനപ്രവർത്തനങ്ങളുടെ ഭാഗമായാണ് സാധാരണ നടക്കാറുള്ളത്.സ്കൂളിലെ കലാപഠനപ്രവർത്തനങ്ങളുടെ ഭാഗമായി കടലാസുകൊണ്ട് മീൻ ഉണ്ടാക്കാൻ പഠിപ്പിക്കാൻ തീരുമാനിച്ചു.കുട്ടികൾ പ്ളാസ്ററിക്ക് കൊണ്ട് പൂക്കളും മററുമുണ്ടാക്കാൻ പഠിച്ചശേഷം കടലാസുമീനെ ഇഷ്ടപ്പെടുമോയെന്നൊരു സംശയം.നിറം നൽകിയ കടലാസുമീനെ കണ്ടപ്പോൾ എല്ലാർക്കും പഠിക്കണം.രണ്ടുതവണ കണ്ടപ്പോഴേ കുട്ടികൾ പഠിച്ചു.സ്വയം ഉണ്ടാക്കിക്കഴിഞ്ഞു.പിന്നെ മീനെ പരസ്പരം കാണിച്ചു കുറവുകളൊക്കെശരിയാക്കി.സ്കെച്ച് പേന കൊണ്ട് കണ്ണും ചെതുമ്പലുമൊക്കെ വരച്ച് ഭംഗിയാക്കി.
പിന്നെയത് ഉയർത്തിക്കാട്ടിയപ്പോൾ എല്ലാവർക്കും വലിയ സന്തോഷം.ഒത്തിരി മീനുകൾ ഒന്നിച്ചു നീന്തുന്ന പോലെ.......................







1 comment:

  1. പ്രവൃത്തി പഠനത്തിന്റെ സാധ്യതകള്‍, കുട്ടികളുടെ താല്പര്യവും വേറിട്ട കഴിവുകളും തിരിച്ചറിയാനും പ്രയോജനപ്പെടുത്താനും സഹായിക്കും
    നല്ല ശ്രമം. തുടരൂ.......

    ReplyDelete