Thursday, 5 February 2015

കോർണർ PTA - സ്കൂൾ പ്രവർത്തനങ്ങൾ സമൂഹത്തി൯െറ മുമ്പിലേക്ക്

കോർണർ PTA

നടുഭാഗം ഗവ.സ്കൂളിൻെറ കോർണർ PTA 2015 ഫെബ്രുവരി 1 ന് നെടുമുടി ഗവ.ആയുർവേദ ആശുപത്രിയിൽ വെച്ച് നടത്തപ്പെട്ടു.
SMC യോഗം ചേർന്ന് വേദി,തീയതി,സമയം എന്നിവ തീരുമാനിച്ചു.
നോട്ടീസ്,പോസ്റ്റർ,ബാനർ എന്നിവ  തയാറാക്കി.



കുടുംബശ്രീ,അയൽക്കൂട്ടം എന്നിവയുടെ പങ്കാളിത്തവുമുണ്ടായിരുന്നു.


കുട്ടികൾ തന്നെയാണ് പരിപാടികൾ അനൗൺസ് ചെയ്തത്.


സ്വാഗതം,നന്ദി എന്നിവ അവതരിപ്പിച്ചതും കുട്ടികൾ തന്നെ.കൂടാതെ English action songs, skit,English speech,choreography,കവിതാലാപനം,സംഘനൃത്തം എന്നിവയുമുണ്ടായിരുന്നു.







 ഈ വർഷത്തെ മുഴുവൻ സ്കൂൾ പ്രവർത്തനങ്ങളും പ്രൊജക്റ്ററിൻെറ സഹായത്തോടെ പ്രദർശിപ്പിച്ചു.  






കുട്ടികളുടെ പഠനോല്പന്നങ്ങൾ,പതിപ്പുകൾ,ചുമർപത്രങ്ങൾ,നോട്ടുബുക്കുകൾ എന്നിവയും പ്രദർശിപ്പിച്ചു.


കുട്ടികളുടെ പരിപാടികളും അവതരണവും പ്രൊജക്റ്റർ വിനിയോഗവും ഏറെ പ്രശംസ പിടിച്ചുപറ്റി.
ഞങ്ങളുടെ കുട്ടികളുടെ രക്ഷിതാക്കൾ വേദിയിൽ പങ്കുവെച്ച അനുഭവങ്ങൾ ആണ് ഞങ്ങൾക്കുള്ള അംഗീകാരം.

2 comments:

  1. കോര്‍ണര്‍ പി ടി എയിലൂടെ പൊതുവിദ്യാലയത്തിന്റെ മികവ് സമൂഹത്തിലെത്തിച്ച പ്രഥമാധ്യാപികക്കും സ്കൂളിനും അഭിനന്ദനങ്ങള്‍.
    കുട്ടികളുടെ ഉല്പന്നങ്ങള്‍ പ്രദര്‍ശനത്തിനായി ക്രമീകരിച്ച രീതി മനോഹരമായിട്ടുണ്ട്.
    പൊതുസമൂഹത്തിന് സ്കൂളിനെ വിലയിരുത്താന്‍ അവസരം കൊടുത്തത് ഒരുകൂട്ടം ആത്മവിശ്വാസമുള്ള അധ്യാപകര്‍ ഈ സ്കൂളിലുണ്ട് എന്ന് ബോധ്യപ്പെടുത്തുന്നു.

    ReplyDelete
  2. chandralekha teacher,Linta teacher,&all other teachers you have done a very good attempt,my hearty congratulations.

    ReplyDelete