Friday, 6 February 2015

മെട്രിക് മേളയ്ക്കായി സ്കൂൾ ഒരുങ്ങുന്നു

മെട്രിക് മേള ഒരുത്സവമാക്കി മാറ്റാനായി സ്കൂൾ ഒരുങ്ങിക്കഴിഞ്ഞു. SMC,കുടുംബശ്രീ,അയൽക്കൂട്ടം ഇവയുടെ സഹകരണത്തോടെ സ്വാഗതസംഘം യോഗം ചേർന്നു.
 തുടർന്ന് സ്വാഗതസംഘം യോഗം ചേർന്ന്   ഫെബ്രുവരി 7ാം തീയതി മെട്രിക് മേള നടത്താൻ തീരുമാനിച്ചു.  മേളയിലെ ഇനങ്ങൾ നിശ്ചയിച്ചു.കുട്ടികളുടെ മെട്രിക് അളവുമായി ബന്ധപ്പെട്ട ഉല്പന്ന പ്രദർശനത്തോടൊപ്പം ഭക്ഷ്യമേളയും നടത്താൻ തീരുമാനമായി.കുടുംബശ്രീകൾ തയാറാക്കുന്ന മറ്റുല്പന്നങ്ങളും പച്ചക്കറികൾ, പുസ്തകങ്ങൾ തുടങ്ങിയവയും വിപണനത്തിനായി എത്തിയ്ക്കാൻ തീരുമാനിച്ചു.എല്ലാം വിനിമയം ചെയ്യുന്നത് കുട്ടികൾ തന്നെ.നോട്ടീസ്,ബാനർ,പോസ്റ്റർ എന്നിവ അധ്യാപകർ സ്വയം തയാറാക്കി.നോട്ടീസ് നാട്ടിലാകെ വിതരണം ചെയ്തിട്ടുണ്ട്.
മെട്രിക് മേളയ്ക്കായി ഞങ്ങൾ കാത്തിരിയ്ക്കുന്നു

No comments:

Post a Comment