ക്രിസ്മസ് ആഘോഷത്തിൻെറ ഭാഗമായി ക്രിസ്മസ് ഫ്രണ്ടിനെ തെരഞ്ഞെടുക്കണമെന്നു കുട്ടികളുടെ ആവശ്യപ്രകാരം തീരുമാനിച്ചു.ആഘോഷത്തിനായി ഒന്നിച്ചപ്പോഴാണ് ഫ്രണ്ടിനെ തെരഞ്ഞെടുക്കാനുള്ള നറുക്ക് നൽകിയത്.അതുകൊണ്ട് തങ്ങളുടെ ഫ്രണ്ടിനെയറിയാൻ ഏവരും ആകാംഷയോടെയാണ് ഓരോ വാക്കും കേട്ടിരുന്നത്.10രൂപയുടെ സമ്മാനം എല്ലാവരും കൈയിൽ കരുതിയിരിക്കണമെന്ന് നിർദ്ദേശിച്ചിരുന്നു ഒപ്പം തങ്ങൾ തയാറാക്കിയ ആശംസാക്കാർഡുകളും.സ്വന്തം സൃഷ്ടി തൻെറ സുഹൃത്തിനു കൈമാറിയപ്പോൾ എല്ലാ മുഖങ്ങളിലും സന്തോഷം പ്രകടമായിരുന്നു.
ക്ളാസുകളിൽ ചർച്ചയിലൂടെ ആശംസാവാക്യങ്ങൾ തയാറാക്കി.ഒരേ അളവിൽ ചാർട്ട്പേപ്പർ മുറിച്ച് എല്ലാവർക്കും നൽകി.
ഇഷ്ടപ്പെട്ട ആശംസാ വാക്യങ്ങൾ തെരഞ്ഞെടുത്ത് ചിത്രങ്ങളും വരച്ചുചേർത്ത് ആശംസാക്കാർഡുകൾ തയാറാക്കി.
ക്രിസ്മസ് ആഘോഷത്തിൻെറ ഭാഗമായി ക്രിസ്മസ് ട്രീ തയാറാക്കൽ,കേക്കുമുറിയ്ക്കൽ എന്നിവയുമുണ്ടായിരുന്നു.














ആഘോഷത്തെ പഠനമായി മാറ്റിയതിന്റെ ആഘോഷത്തിന് ആശംസകള്‍
ReplyDelete